COVID-19 വാക്‌സിനുകളെ കുറിച്ചുള്ള വിവരം

ഓസ്ട്രേലിയയിൽ 5 വയസ്സും അതിൽ കൂടുതലും പ്രായമുള്ള എല്ലാവർക്കും അവരുടെ വാക്‌സിൻ ബുക്ക് ചെയ്യാം.

ഒരു ക്ലിനിക്ക് കണ്ടെത്തി ബുക്ക് ചെയ്യൽ

COVID-19 വാക്‌സിനുകൾ ഓസ്‌ട്രേലിയയിലെ എല്ലാവർക്കും സൗജന്യമാണ്. Medicare കാർഡില്ലാത്ത ആളുകൾ, വിദേശ സന്ദർശകർ, അന്താരാഷ്ട്ര വിദ്യാർത്ഥികൾ, കുടിയേറ്റ തൊഴിലാളികൾ, അഭയാർഥികൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. COVID-19-ൽ നിന്ന് നിങ്ങളെയും കുടുംബത്തെയും കമ്മ്യൂണിറ്റിയെയും സംരക്ഷിക്കാൻ വാക്‌സിൻ എടുക്കുന്നത് സഹായിക്കും.

ഓസ്‌ട്രേലിയൻ ഗവൺമെന്‍റ് വാക്‌സിനേഷൻ നിർബന്ധമാക്കിയിട്ടില്ല, അതിനാൽ നിങ്ങൾക്ക് COVID-19-ന് എതിരെ വാക്‌സിനേഷൻ എടുക്കേണ്ടെന്ന് തീരുമാനിക്കാൻ കഴിയുന്നതാണ്.

ചില സംസ്ഥാന, പ്രവിശ്യാ പൊതുജനാരോഗ്യ ഉത്തരവുകൾ ചില സാഹചര്യങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാക്കാം. ഉദാഹരണത്തിന്, ചില തരത്തിലുള്ള തൊഴിലുകൾക്കും ചില കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്കും.

വാക്‌സിനുകൾ സുരക്ഷിതമാണ്

COVID-19 വാക്‌സിനേഷനുകൾ സുരക്ഷിതവും ജീവനുകൾ രക്ഷിക്കുന്നതുമാണ്. ഓസ്‌ട്രേലിയയിൽ Therapeutic Goods Administration (TGA) COVID-19 വാക്‌സിന്‍റെ സുരക്ഷയും പാർശ്വഫലങ്ങളും നിരീക്ഷിക്കുന്നത് തുടരുന്നു.

ഓസ്‌ട്രേലിയയിൽ ലഭ്യമായ ഓരോ വാക്‌സിനെ കുറിച്ചും കൂടുതലറിയുക:

നിങ്ങൾക്ക് വൈറസുമായി സമ്പർക്കം ഉണ്ടാവുകയാണെങ്കിൽ, അതിൽ നിന്ന് മുക്തി നേടാൻ COVID-19 വാക്‌സിനുകൾ നിങ്ങളുടെ ശരീരത്തെ പഠിപ്പിക്കുന്നു.

നിങ്ങളുടെ വാക്‌സിനേഷന് ശേഷം നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ, നിങ്ങളുടെ വാക്‌സിനേഷൻ ക്ലിനിക്കുമായോ ഡോക്‌ടറുമായോ ബന്ധപ്പെടുക.

നിങ്ങളുടെ വാക്‌സിനേഷന് ശേഷം എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിനെ കുറിച്ച് കൂടുതൽ അറിയുക.

ആരൊക്കെയാണ് വാക്‌സിനേറ്റ് ചെയ്യേണ്ടത്

5 വയസ്സും അതിന് മുകളിലും പ്രായമുള്ള എല്ലാവരും COVID-19-ന് എതിരെ വാക്‌സിനേറ്റ് ചെയ്യേണ്ടതുണ്ട്.

COVID-19 കാരണം ഗുരുതരാവസ്ഥയിൽ ആകുന്നതിൽ നിന്നോ മരണത്തിൽ നിന്നോ COVID-19 വാക്‌സിൻ സ്വീകരിക്കുന്നത് നിങ്ങൾ സംരക്ഷിക്കുന്നു.

വാക്‌സിനേഷൻ സ്വീകരിക്കുന്നത് വൈറസിന്‍റെ വ്യാപനം മന്ദഗതിയിലാക്കാനും നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ സംരക്ഷിക്കാനും സഹായിക്കുന്നു.

COVID-19-മായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ ഏറ്റവും പുതിയ വാക്‌സിനുകൾ സ്വീകരിച്ചതായി പരിഗണിക്കപ്പെടുന്നതിന്, നിങ്ങളുടെ പ്രായത്തിനും ആരോഗ്യ ആവശ്യങ്ങൾക്കും ശുപാർശ ചെയ്യപ്പെടുന്ന എല്ലാ ഡോസുകളും നിങ്ങൾ പൂർത്തിയാക്കിയിരിക്കണം.

5 മുതൽ 15 വയസ്സ് പ്രായമുള്ള കുട്ടികൾ ഇവ സ്വീകരിക്കണം:

  • COVID-19 വാക്‌സിന്‍റെ പ്രാഥമിക ഡോസ് 1-ഉം 2-ഉം
  • ഗുരുതരമായ രോഗപ്രതിരോധ പ്രശ്‌നങ്ങളുള്ള ആളുകളാണെങ്കിൽ പ്രാഥമിക ഡോസ് 3.

16 വയസ്സും അതിൽ കൂടുതലും പ്രായമുള്ള എല്ലാവരും ഇവ സ്വീകരിക്കണം:

  • COVID-19 വാക്‌സിന്‍റെ പ്രാഥമിക ഡോസ് 1-ഉം 2-ഉം
  • ഗുരുതരമായ രോഗപ്രതിരോധ പ്രശ്‌നങ്ങളുള്ള ആളുകളാണെങ്കിൽ പ്രാഥമിക ഡോസ് 3
  • COVID-19 വാക്‌സിന്‍റെ ഒരു ബൂസ്റ്റർ ഡോസ്.

4 മാസം മുമ്പ് നിങ്ങൾക്ക് ബൂസ്റ്റർ ഡോസ് ലഭിക്കുകയും നിങ്ങൾക്ക് ഇനിപ്പറയുന്ന കാര്യങ്ങൾ ബാധകവുമാണെങ്കിൽ, നിങ്ങൾ ഒരു COVID-19 വിന്‍റർ ഡോസ് സ്വീകരിക്കേണ്ടതുണ്ട്:

  • 65 വയസ്സും അതിൽ കൂടുതലും പ്രായം
  • ഒരു ഏജ്‌ഡ് കെയർ അല്ലെങ്കിൽ ഡിസെബിലിറ്റി കെയർ ഫെസിലിറ്റിയിൽ താമസിക്കുന്ന ആളാണെങ്കിൽ
  • 16 വയസ്സും അതിൽ കൂടുതലും പ്രായമുണ്ട്, മാത്രമല്ല ഗുരുതരമായ രോഗപ്രതിരോധ പ്രശ്‌നവുമുണ്ട്
  • Aboriginal or Torres Strait Islander നിവാസിയും 50 വയസ്സും അതിൽ കൂടുതലും പ്രായമുണ്ടെങ്കിൽ.

നിങ്ങൾക്ക് COVID-19 പോസിറ്റീവ് ആണെന്ന് പരിശോധനയിൽ തെളിഞ്ഞാൽ, അടുത്ത COVID-19 വാക്‌സിൻ ഡോസ് സ്വീകരിക്കുന്നതിന് 3 മാസം കാത്തിരിക്കാൻ ശുപാർശ ചെയ്യുന്നു.

ബൂസ്റ്റർ ഡോസിന് ശേഷം COVID-19 ബാധിച്ച ആളുകൾ വിന്‍റർ ഡോസ് എടുക്കുന്നതിന് കുറഞ്ഞത് 4 മാസമെങ്കിലും കാത്തിരിക്കണം.

നിങ്ങളുടെ COVID-19 വാക്‌സിനുകളുമായി അപ്-ടു-ഡേറ്റായി തുടരേണ്ടത് പ്രധാനമാണ്. വ്യത്യസ്‌ത ആളുകൾക്ക് വ്യത്യസ്‌ത സമയങ്ങളിൽ വ്യത്യസ്‌ത COVID-19 വാക്‌സിനുകൾ ആവശ്യമായി വന്നേക്കാം. അപ്-ടു-ഡേറ്റായി തുടരാൻ നിങ്ങളും കുടുംബവും എന്താണ് ചെയ്യേണ്ടതെന്ന് കണ്ടെത്താൻ നിങ്ങളുടെ ആരോഗ്യ സംരക്ഷണ ദാതാവിനോട് സംസാരിക്കുക.

കുട്ടികൾ

COVID-19 വാക്‌സിനുകൾ കുട്ടികൾക്ക് സുരക്ഷിതമാണ്.

കുട്ടികളെ വാക്‌സിനേറ്റ് ചെയ്യുന്നത് ഇളയ സഹോദരങ്ങളിലേക്കും മുത്തശ്ശിമാരിലേക്കും വിശാലമായ സമൂഹത്തിലേക്കും വൈറസ് പകരുന്നത് തടയാൻ സഹായിക്കും.

കുട്ടികൾക്കും കൗമാരക്കാർക്കുമുള്ള COVID-19 വാക്‌സിനുകൾ എന്നതിനെ കുറിച്ച് കൂടുതൽ അറിയുക.

ഗർഭിണികളോ മുലയൂട്ടുന്നതോ ആയ സ്ത്രീകൾ

നിങ്ങൾ ഗർഭിണിയോ മുലയൂട്ടുകയോ ഗർഭം ധരിക്കാൻ ആസൂത്രണം ചെയ്യുകയോ ആണെങ്കിൽ COVID-19 വാക്‌സിനുകൾ സുരക്ഷിതമാണ്. ഗർഭാവസ്ഥയുടെ ഏത് ഘട്ടത്തിലും നിങ്ങൾക്ക് വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.

ഗർഭധാരണം, മുലയൂട്ടൽ, COVID-19 വാക്‌സിനുകൾ എന്നതിനെ കുറിച്ച് കൂടുതൽ അറിയുക.

വൈകല്യമുള്ള ആളുകൾ

വൈകല്യമുള്ള ആളുകൾക്ക് COVID-19 കാരണം ഗുരുതരമായ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്, അതിനാൽ വാക്‌സിനേഷൻ എടുക്കണം.

നിങ്ങൾക്ക് കൂടുതൽ സഹായമോ പിന്തുണയോ ആവശ്യമാണെങ്കിൽ, നിങ്ങൾക്ക് 1800 643 787 എന്ന നമ്പറിൽ Disability Gateway Helpline-ൽ വിളിക്കാവുന്നതാണ്. അവർക്ക് നിങ്ങൾക്ക് വേണ്ടി ഒരു ബുക്കിംഗ് നിർവഹിക്കാൻ കഴിയുന്നതാണ്.

നിങ്ങൾക്ക് ഒരു ദ്വിഭാഷിയെ ആവശ്യമുണ്ടെങ്കിൽ, 131 450 എന്ന നമ്പറിൽ Translating and Interpreting Service-ൽ വിളിച്ച് Disability Gateway-ൽ വിളിക്കാൻ അവരോട് അവശ്യപ്പെടാൻ കഴിയുന്നതാണ്.

നിലവിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ള ആളുകൾ

നിലവിൽ ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകൾക്ക് COVID-19-ൽ നിന്ന് ഗുരുതരമായ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്, അതിനാൽ വാക്‌സിനേഷൻ എടുക്കണം.

നിങ്ങളുടെ സാഹചര്യത്തിന് ഏറ്റവും മികച്ച വാക്‌സിനെ കുറിച്ച് നിങ്ങളുടെ പതിവ് ആരോഗ്യ പരിരക്ഷാ ദാതാവിനോട് സംസാരിക്കുക.

വാക്‌സിനേഷൻ എവിടെ നിന്ന് സ്വീകരിക്കണം

ഇനിപ്പറയുന്ന സ്ഥലങ്ങളിൽ നിന്ന് നിങ്ങൾക്ക് നിങ്ങളുടെ COVID-19 വാക്‌സിൻ സ്വീകരിക്കാവുന്നതാണ്:

  • Commonwealth വാക്‌സിനേഷൻ ക്ലിനിക്കുകൾ
  • പാർട്ടിസിപ്പേറ്റിംഗ് ജെനറൽ പ്രാക്‌ടീസുകൾ
  • Aboriginal Controlled Community Health Services
  • സ്റ്റേറ്റ് ആൻഡ് ടെറിട്ടറി വാക്‌സിനേഷൻ ക്ലിനിക്കുകൾ,
  • പാർട്ടിസിപ്പേറ്റിംഗ് ഫാർമസികൾ.

ജെനറൽ പ്രാക്‌ടീഷണർമാർക്ക് വാക്‌സിൻ നൽകുന്നതിന് നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കാൻ കഴിയുന്നതല്ല.

നിങ്ങളുടെ ഏറ്റവും അടുത്തുള്ള വാക്‌സിനേഷൻ ക്ലീനിക്ക് കണ്ടെത്തുന്നതിനും നിങ്ങളുടെ വാക്‌സിൻ ബുക്ക് ചെയ്യുന്നതിനും, Vaccine Clinic Finder ഉപയോഗിക്കുക. നിങ്ങളുടെ വാക്‌സിൻ അപ്പോയിന്‍റ്‌മെന്‍റിൽ നിങ്ങൾക്ക് ഫോണിലൂടെയോ ഓൺ-സൈറ്റായോ ഉള്ള ദ്വിഭാഷി സേവനം ആവശ്യമുണ്ടെങ്കിൽ, 131 450 എന്ന നമ്പറിൽ Translating and Interpreting Service-ൽ വിളിക്കുക.

നിങ്ങളുടെ പക്കൽ ഒരു Medicare കാർഡ് ഇല്ലെങ്കിൽ

നിങ്ങളുടെ പക്കൽ ഒരു Medicare കാർഡ് ഇല്ലെങ്കിൽ, നിങ്ങളുടെ സൗജന്യ വാക്‌സിനേഷൻ ഇവിടെ നിന്ന് കരസ്ഥമാക്കാം:

  • Commonwealth വാക്‌സിനേഷൻ ക്ലിനിക്കുകൾ
  • സംസ്ഥാന, പ്രവിശ്യാ വാക്‌സിനേഷൻ ക്ലിനിക്കുകൾ
  • പാർട്ടിസിപ്പേറ്റിംഗ് ഫാർമസികൾ.

‘Hey Eva’ – ഈസി വാക്‌സിൻ ആക്‌സസ്

EVA എന്നത് ആളുകളെ COVID-19 വാക്‌സിൻ ബുക്ക് ചെയ്യാൻ സഹായിക്കുന്ന ഒരു ലളിതമായ കോൾബാക്ക് സേവനമാണ്. EVA ആഴ്‌ചയിൽ 7 ദിവസവും രാവിലെ 7 മുതൽ 10 മണി വരെ പ്രവർത്തിക്കുന്നു (AEST), 7 days a week.

ഒരു COVID-19 വാക്‌സിൻ ബുക്കിംഗ് നിർവഹിക്കാൻ നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ, ‘Hey EVA’ എന്ന് 0481 611 382 എന്നതിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശം അയയ്ക്കുക.

നിങ്ങൾ EVA-യ്‌ക്ക് സന്ദേശം അയയ്ക്കുമ്പോൾ, ഇനിപ്പറയുന്ന നിങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് നിങ്ങൾക്ക് ഒരു മറുപടി സന്ദേശം ലഭിക്കുന്നതാണ്:

  • പേര്
  • താൽപ്പര്യപ്പെടുന്ന ഭാഷ
  • താൽപ്പര്യപ്പെടുന്ന ദിവസവും തീയതിയും
  • ഒരു കോൾ ബാക്കിനുള്ള ഏറ്റവും നല്ല നമ്പർ.

നിങ്ങളുടെ COVID-19 വാക്‌സിനേഷൻ ബുക്ക് ചെയ്യുന്നതിന്, National Coronavirus Helpline-ൽ നിന്നുള്ള ഒരു ട്രെയിനിംഗ് ലഭിച്ച ഒരു ഓപ്പറേറ്റർ ഒരു മുൻനിശ്ചയിച്ച സമയത്ത് നിങ്ങളെ വിളിക്കുന്നതാണ്.

EVA COVID-19 വാക്‌സിനുകളെ കുറിച്ച് വിവരങ്ങൾ നൽകുകയും ഇനിപ്പറയുന്ന കാര്യങ്ങളിൽ സഹായിക്കുകയും ചെയ്യുന്നു:

  • COVID-19 വാക്‌സിനുകളെ കുറിച്ച് വിവരങ്ങൾ നൽകുന്നതിനും ഉപദേശങ്ങൾ നൽകുന്നതിനും
  • ഒരു വാക്കിൻ ക്ലീനിക് കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നതിന്
  • അനുയോജ്യമായ ഒരു അപ്പോയിന്‍റ്‌മെന്‍റ് കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നതിന്
  • സൗജന്യ ദ്വിഭാഷി പിന്തുണയുമായി നിങ്ങളെ ബന്ധിപ്പിക്കുന്നതിന്.

നിങ്ങളുടെ COVID-19 വാക്‌സിൻ സ്വീകരിക്കുന്നതിന് മുമ്പ്

നിങ്ങൾ ഇതിനകം അങ്ങനെ ചെയ്‌തിട്ടില്ലെങ്കിൽ, ഒരു അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യുക.

ഒരു ക്ലിനിക്ക് കണ്ടെത്തി ബുക്ക് ചെയ്യൽ

നിങ്ങൾക്ക് ഒരു Medicare കാർഡ് ഉണ്ടെങ്കിൽ, നിങ്ങളുടെ വിവരങ്ങൾ കൃത്യമാണോ എന്ന് ഇനിപ്പറയുന്ന മാർഗ്ഗങ്ങളിലൂടെ ഉറപ്പാക്കുക:

നിങ്ങളുടെ അപ്പോയിന്‍റ്‌മെന്‍റിന് മുമ്പോ അല്ലെങ്കിൽ നിങ്ങൾ മറ്റൊരാൾക്ക് വേണ്ടി വാക്‌സിനേഷൻ തീരുമാനമെടുക്കുകയാണെങ്കിലോ, ഒരു സമ്മത ഫോം പൂരിപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.

സമ്മത ഫോം വായിക്കുക.

5 മുതൽ 11 ‌വയസ്സ് പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയുള്ള വിവരങ്ങളും സമ്മത പത്രവും വായിക്കുക.

നിങ്ങളുടെ COVID-19 വാക്‌സിന് ശേഷം

അപൂർവമായുള്ള ഒരു അലർജിക് റിയാക്ഷൻ ഉണ്ടോ എന്ന് അറിയുന്നതിന്, നിങ്ങളുടെ വാക്‌സിനേഷൻ കഴിഞ്ഞ് കുറഞ്ഞത് 15 മിനിറ്റെങ്കിലും നിങ്ങൾ നിരീക്ഷിക്കപ്പെടും. നിങ്ങൾക്ക് വാക്‌സിൻ നൽകുന്ന വ്യക്തിക്ക് ഉടനടി റിയാക്ഷനുകളോട് പ്രതികരിക്കാൻ പരിശീലനം ലഭിച്ചിട്ടുണ്ട്.

സാധാരണയായി COVID-19 വാക്‌സിനുകളിൽ നിന്നുള്ള പാർശ്വഫലങ്ങൾ സൗമ്യമാണ്, 1 മുതൽ 2 ദിവസത്തിനുള്ളിൽ അത് ഇല്ലാതാകും. സാധാരണ പാർശ്വഫലങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • കൈയിൽ സൂചി പ്രവേശിച്ച സ്ഥലത്ത് വേദന
  • ക്ഷീണം
  • തലവേദന
  • പേശി വേദന
  • പനിയും കിടുങ്ങലും.

ഏതൊരു മരുന്നിലോ വാക്‌സിനിലോ എന്നപോലെ, വളരെ അപ്പൂർവമായുള്ളതോ അല്ലെങ്കിൽ അറിയപ്പെടാത്തതോ ആയ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം. നിങ്ങൾക്ക് ഗുരുതരമായ പാർശ്വഫലങ്ങളുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഹെൽത്ത് കെയർ പ്രൊഫഷണലിനെയോ National Coronavirus Helpline-നെയോ ബന്ധപ്പെടുക.

1800 020 080

നിങ്ങൾക്ക് ഒരു ദ്വിഭാഷിയുടെ സഹായം ആവശ്യമുണ്ടെങ്കിൽ, National Coronavirus ഹെൽപ്‌ലൈനിൽ വിളിച്ച് ഓപ്‌ഷൻ 8 തിരഞ്ഞെടുക്കുക.

വാക്‌സിനേഷന്‍റെ തെളിവ്

നിങ്ങളുടെ Immunisation History Statement ആക്‌സസ് ചെയ്യുന്നതിലൂടെ നിങ്ങളുടെ COVID-19 വാക്‌സിനേഷന്‍റെ തെളിവ് നിങ്ങൾക്ക് ലഭിക്കുന്നതാണ്.

നിങ്ങളുടെ Immunisation History Statement നിങ്ങൾക്ക് ഈ വിധം ആക്‌സസ് ചെയ്യാൻ കഴിയും:

നിങ്ങളുടെ പക്കൽ ഒരു Medicare കാർഡ് ഇല്ലാതിരിക്കുകയോ, അല്ലെങ്കിൽ ഒരു myGov അക്കൗണ്ടിലേക്ക് നിങ്ങൾക്ക് ആക്‌സസ് ഇല്ലെതിരിക്കുകയോ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ഇമ്മ്യൂണൈസേഷൻ ഹിസ്റ്ററി സ്റ്റേറ്റ്‌മെന്‍റ് ഇനിപ്പറയുന്ന മാർഗ്ഗത്തിലൂടെ നിങ്ങൾക്ക് ആക്‌സസ് ചെയ്യാവുന്നതാണ്:

  • നിങ്ങൾക്കായി ഒരു പകർപ്പ് അച്ചടിക്കാൻ നിങ്ങളുടെ വാക്‌സിനേഷൻ പ്രൊവൈഡറോട് ആവശ്യപ്പെടുന്നതിലൂടെ
  • 1800 653 809 എന്ന നമ്പറിൽ Australian Immunisation Register-ന്‍റെ അന്വേഷണങ്ങൾക്കുള്ള ഫോൺ നമ്പറിലേക്ക് വിളിച്ച് (8 am – 5 pm തിങ്കൾ മുതൽ വെള്ളി AEST) നിങ്ങളുടെ സ്റ്റേറ്റ്‌മെന്‍റ് നിങ്ങൾക്ക് മെയിൽ വഴി അയയ്ക്കാൻ അവരോട് ആവശ്യപ്പെടുന്നതിലൂടെ. മെയിൽ വഴി അത് ലഭിക്കാൻ 14 ദിവസം വരെ എടുത്തേക്കും.

നിങ്ങളുടെ COVID-19 വാക്‌സിനേഷനുകളുടെ തെളിവ് ലഭിക്കുന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, Services Australia വെബ്‌സൈറ്റ് കാണുക.

വിശ്വസനീയമായ വിവരങ്ങൾ എവിടെയാണ് ലഭ്യമാകുന്നത്

COVID-19-നെ കുറിച്ചും COVID-19 വാക്‌സിനേഷൻ പ്രോഗ്രാമിനെ കുറിച്ചും വിശ്വസനീയവും ഔദ്യോഗികവുമായ ഉറവിടങ്ങളിലൂടെ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

COVID-19 വാക്‌സിനുകളെ കുറിച്ചുള്ള പൊതുവായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ 63 ഭാഷകളിൽ ലഭ്യമാണ്.

നിങ്ങളുടെ ഭാഷയിൽ COVID-19-നെ കുറിച്ചുള്ള വിവരങ്ങൾ വായിക്കുക.

റിസോഴ്‌സുകൾ

Language: 
Malayalam - മലയാളം
Last updated: 
13 May 2022