ലോങ് COVID-നെ കുറിച്ചുള്ള വിവരം
ഇവ രണ്ടും വിവരിക്കാൻ 'ലോങ് COVID' എന്ന പദം സാധാരണയായി ഉപയോഗിക്കുന്നു:
- തുടർന്ന് കൊണ്ടിരിക്കുന്ന ലക്ഷണങ്ങൾ പ്രകടമാക്കുന്ന COVID-19 – COVID-19 ലക്ഷണങ്ങൾ 4 ആഴ്‌ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്നു
- പോസ്റ്റ്-COVID-19 അവസ്ഥ/സിൻഡ്രോം – 12 ആഴ്‌ചയ്‌ക്ക് ശേഷമുള്ള COVID-19 ലക്ഷണങ്ങൾ ഒരു ഇതര രോഗനിർണ്ണയത്തിലൂടെ വിശദീകരിക്കപ്പെട്ടിട്ടില്ല.
ലോങ് COVID വ്യത്യസ്‌ത ആളുകളിൽ വ്യത്യസ്‌തമായി പ്രത്യക്ഷപ്പെടാം, രോഗലക്ഷണങ്ങൾ മിതമായത് മുതൽ കഠിനമായത് വരെയാകാം.
ലോങ് COVID ലക്ഷണങ്ങൾ
ലോങ് COVID-മായി ബന്ധപ്പെട്ട് ഏറ്റവും സർവ്വസാധാരണമായി റിപ്പോർട്ട് ചെയ്യുന്ന രോഗലക്ഷണങ്ങൾ ഇവയാണ്:
- ക്ഷീണം (തളർച്ച)
- ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്
- നിങ്ങളുടെ മെമ്മറിയിലും ഏകാഗ്രതയിലും പ്രശ്‌നങ്ങൾ ('ബ്രെയിൻ ഫോഗ്').
മറ്റ് രോഗലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- ഹൃദയമിടിപ്പ്, നെഞ്ചുവേദന അല്ലെങ്കിൽ ഞെരുക്കം
- ചുമ
- രുചിയിലോ മണത്തിലോ മാറ്റങ്ങൾ
- സന്ധിയിലും പേശിയിലും വേദന
- സൂചി കുത്തുന്നത് പോലുള്ള വേദന
- ഉറങ്ങാൻ ബുദ്ധിമുട്ട് (ഉറക്കമില്ലായ്‌മ)
- മാനസികാവസ്ഥയിലെ മാറ്റങ്ങൾ (വർദ്ധിച്ച ആശങ്ക, ഉത്‌കണ്‌ഠ അല്ലെങ്കിൽ വിഷാദം)
- തലകറക്കം
- തലവേദന
- കുറഞ്ഞ ഗ്രേഡ് പനി
- ചർമ്മ തിണർപ്പ്, മുടി കൊഴിച്ചിൽ
- ഓക്കാനം, വയറിളക്കം, വയറുവേദന, വിശപ്പില്ലായ്‌മ.
കുട്ടികളിൽ, ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- മൂഡ് ലക്ഷണങ്ങൾ
- ക്ഷീണം
- ഉറങ്ങാൻ ബുദ്ധിമുട്ട്.
ലോങ് COVID-നുള്ള അപകട ഘടകങ്ങൾ
ഇനിപ്പറയുന്നവ ഉള്ള ആളുകളിലാണ് സാധാരണയായി ലോങ് COVID സംഭവിക്കുന്നത്:
- വാക്‌സിനേഷൻ എടുക്കത്തവരിൽ
- ഗുരുതരമായ COVID-19 രോഗബാധ ഉണ്ടായിരുന്നു, ആശുപത്രിയിൽ പ്രവേശിപ്പിച്ചവരോ തീവ്രപരിചരണം ആവശ്യമുള്ളവരോ ഉൾപ്പെടെ
- ഉയർന്ന രക്തസമ്മർദ്ദം, വിട്ടുമാറാത്ത ശ്വാസകോശ രോഗം, പ്രമേഹം, പൊണ്ണത്തടി എന്നിവ പോലുള്ള COVID-19-ന് മുമ്പുള്ള അവസ്ഥകളോ രോഗങ്ങളോ ഉണ്ടായിരുന്നു.
ലോങ് COVID-നുള്ള ചികിത്സ കരസ്ഥമാക്കൽ
നിങ്ങൾക്ക് COVID-19-ന് ശേഷമുള്ള രോഗലക്ഷണങ്ങളെ കുറിച്ച് ആശങ്കയുണ്ടെങ്കിൽ, ഒരു മെഡിക്കൽ അവലോകനത്തിനായി നിങ്ങൾ ഡോക്‌ടറുമായി ബന്ധപ്പെടണം.
ലോങ് COVID-ന് പരിശോധനകൾ ഒന്നുമില്ല. നിങ്ങളുടെ ലക്ഷണങ്ങളെക്കുറിച്ചും അവ നിങ്ങളുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും നിങ്ങളുടെ ഡോക്‌ടർ ചോദിക്കും. നിങ്ങളുടെ ലക്ഷണങ്ങളുടെ സാധ്യമായ കാരണങ്ങൾ തിരിച്ചറിയാനും മറ്റ് അവസ്ഥകൾ ഒഴിവാക്കാനും അവർ ചില പരിശോധനകൾ നിർദ്ദേശിച്ചേക്കാം.
ലോങ് COVID ചികിത്സിക്കാൻ ഒരൊറ്റ ചികിത്സയോ മരുന്നോ ഇല്ല. നിങ്ങൾക്ക് ആവശ്യമായ പരിചരണത്തെയും പിന്തുണയെയും കുറിച്ച് നിങ്ങളുടെ ഡോക്‌ടർ നിങ്ങളോട് സംസാരിക്കും. ഇനിപ്പറയുന്നവയെ കുറിച്ച് അവർ നിങ്ങൾക്ക് ഉപദേശം നൽകിയേക്കാം:
- ഒരു ലക്ഷണ ഡയറി ഉപയോഗിക്കുന്നതിലൂടെ, വീട്ടിൽ നിങ്ങളുടെ ലക്ഷണങ്ങൾ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക
- വൈദ്യസഹായം ആവശ്യമായേക്കാവുന്ന ലക്ഷണങ്ങൾ (പുതിയതോ വഷളാകുന്നതോ ആയ ലക്ഷണങ്ങൾ പോലുള്ളവ), ഈ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ എവിടെയാണ് പരിചരണം തേടേണ്ടത്
- COVID-19-ന് ശേഷമുള്ള ആഴ്‌ചകളിലും മാസങ്ങളിലും എന്താണ് പ്രതീക്ഷിക്കേണ്ടത്
- പോഷകാഹാരം, ശാരീരിക പ്രവർത്തനങ്ങൾ, കൗൺസിലിംഗ് എന്നിവ പോലുള്ള ജീവിതശൈലി ഇടപെടലുകളെ പിന്തുണയ്‌ക്കുന്നു.
രോഗലക്ഷണങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിൽ, നിങ്ങളുടെ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും സുഖം പ്രാപിക്കാനും സഹായിക്കുന്ന ഒരു സ്പെഷ്യലിസ്റ്റിലേക്കോ പുനരധിവാസ സേവനത്തിലേക്കോ നിങ്ങളെ റഫർ ചെയ്യാം.
ലോങ് COVID-ൽ നിന്ന് സുഖം പ്രാപിക്കൽ
സുഖം പ്രാപിക്കൽ സമയം ഓരോ വ്യക്തിക്കും വ്യത്യസ്‌തമായിരിക്കും, നിങ്ങളുടെ ലക്ഷണങ്ങൾ കാലക്രമേണ വ്യത്യാസപ്പെടാം. മിക്ക ആളുകളും 3-4 മാസത്തിനുള്ളിൽ സുഖം പ്രാപിക്കും. എന്നിരുന്നാലും, ചില ആളുകൾക്ക്, ലക്ഷണങ്ങൾ കൂടുതൽ കാലം നിലനിൽക്കും.
ലോങ് COVID-ൽ നിന്ന് സ്വയം സംരക്ഷിക്കൽ
ലോങ് COVID തടയുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗം രോഗബാധ ഉണ്ടാകുന്നതിൽ നിന്ന് സ്വയം സംരക്ഷിക്കുക എന്നതാണ്.
നിങ്ങളുടെ COVID-19 വാക്‌സിനേഷനുകൾ സംബന്ധിച്ച് കാലികമായി തുടരുന്നത് COVID-19 അണുബാധ തടയാനും ഗുരുതരമായ രോഗങ്ങളിൽ നിന്ന് പരിരക്ഷിക്കാനും സഹായിക്കും. വാക്‌സിനേഷൻ എടുക്കാത്ത ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, വാക്‌സിനേഷൻ എടുത്ത ആളുകൾക്ക് ലോങ് COVID റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത കുറവാണ്.
സർക്കാർ പ്രതികരണം
2022 സെപ്‌റ്റംബർ 1-ന് ഹെൽത്ത് ആൻഡ് ഏജ്‌ഡ് കെയർ മന്ത്രി, ഹോൺ മാർക്ക് ബട്ട്‌ലർ എം.പി.യിൽ നിന്നുള്ള ഒരു റഫറലിനെ തുടർന്ന്, ഹെൽത്ത്, ഏജ്‌ഡ് കെയർ അൻഡ് സ്‌പോർട്‌സ് ഹൗസ് സ്റ്റാൻഡിംഗ് കമ്മിറ്റി അന്വേഷിച്ചു, ലോങ് COVID, ആവർത്തിച്ചുള്ള COVID-19 അണുബാധ എന്നിവയെ കുറിച്ച് റിപ്പോർട്ട് ചെയ്യും.
ഇടക്കാല റിപ്പോർട്ട് വായിക്കുക.
കൂടുതൽ വിവരങ്ങൾ
- ലോങ് COVID-ന് സഹായം തേടുന്നു
- പോസ്റ്റ്-COVID-19 ലക്ഷണങ്ങളും ലോങ് COVID-ഉം മനസ്സിലാക്കൽ
- റോയൽ ഓസ്ട്രേലിയൻ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്സ്, പേഷ്യന്റ് റിസോഴ്സ്: പോസ്റ്റ്-COVID-19 ലക്ഷണങ്ങൾ കൈകാര്യം ചെയ്യൽ
- നാഷണൽ ക്ലിനിക്കൽ എവിഡൻസ് ടാസ്ക്ഫോഴ്സ് COVID-19, COVID-19 ഉള്ള ആളുകളുടെ ക്ലിനിക്കൽ പരിചരണത്തിനായുള്ള ഓസ്ട്രേലിയൻ മാർഗ്ഗനിർദ്ദേശങ്ങൾ.