എപ്പോഴാണ് പരിശോധിക്കേണ്ടത്
നിങ്ങൾക്ക് COVID-19-ന്‍റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ പരിശോധനയ്ക്ക് വിധേയമാകണം.
വിവിധ തരം COVID-19 പരിശോധനകൾ
നിങ്ങൾക്ക് COVID-19 വൈറസുണ്ടോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന 2 തരം ടെസ്റ്റുകൾ ഉണ്ട്:
- റാപ്പിഡ് ആന്‍റിജൻ സെൽഫ് ടെസ്റ്റ് (RAT-കൾ)
- പോളിമറേസ് ചെയിൻ റിയാക്ഷൻ (PCR, അല്ലെങ്കിൽ RT-PCR)
COVID-19 പരിശോധനകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെ കുറിച്ച് കൂടുതൽ അറിയുക.
ഒരു ടെസ്റ്റ് എവിടെ ലഭിക്കും
നിങ്ങൾക്ക് വീട്ടിൽ വച്ച് ഒരു RAT ടെസ്റ്റ് നടത്താം. ഫാർമസികൾ, അല്ലെങ്കിൽ പ്രധാന സൂപ്പർമാർക്കറ്റുകളും ചില പെട്രോൾ സ്റ്റേഷനുകളും ഉൾപ്പെടെയുള്ള റീട്ടെയിലർമാർ ഈ ടെസ്റ്റുകൾ വിൽക്കുന്നു.
ഗൈഡ് വായിക്കുക:
ഒരു PCR ടെസ്റ്റ് ലഭിക്കാൻ, ഒരു റഫറലിനായി നിങ്ങളുടെ ജിപിയുമായി ബന്ധപ്പെടുകയോ നിങ്ങളുടെ സംസ്ഥാനത്തിലോ പ്രവിശ്യയിലോ ലഭ്യമാണെങ്കിൽ ഒരു COVID-19 ടെസ്റ്റിംഗ് ക്ലിനിക്ക് സന്ദർശിക്കുകയോ ചെയ്യേണ്ടതുണ്ട്.
നിങ്ങൾക്ക് സമീപമുള്ള ടെസ്റ്റിംഗ് ക്ലിനിക്കുകളുടെ ലിസ്‌റ്റിനായി നിങ്ങളുടെ പ്രാദേശിക ആരോഗ്യ വകുപ്പ് സന്ദർശിക്കുക.