വാക്‌സിനേഷൻ സ്വീകരിക്കുക
COVID-19 വാക്‌സിനുകൾ, COVID-19-ൽ നിന്നുള്ള ഗുരുതരമായ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം വർദ്ധിപ്പിക്കും. ആർക്കൊക്കെ വാക്‌സിനേഷൻ നൽകണം എന്നതിനെക്കുറിച്ചുള്ള ശുപാർശകൾ നൽകുന്ന ഓസ്‌ട്രേലിയൻ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പിന്‍റെ (ATAGI) ഉപദേശം ഞങ്ങൾ പിന്തുടരുന്നു.
നിങ്ങളുടെ വാക്‌സിനേഷനുമായി കാലികമായി തുടരുന്നത് നിങ്ങൾക്ക് മികച്ച പരിരക്ഷ നൽകുന്നു.
ഒരു വാക്‌സിനേഷൻ അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യുക
ആവശ്യമുള്ള ഇടങ്ങളിൽ മാസ്‌ക് ധരിക്കുക
മാസ്‌ക് ധരിക്കുന്നത് നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ളവരെയും സംരക്ഷിക്കാൻ സഹായിക്കും.
വായുവിലൂടെ വൈറസുകൾ പടരുന്നത് ഫേസ് മാസ്‌കുകൾ തടയുന്നു. ഇതിനർത്ഥം നിങ്ങൾക്ക് വൈറസ് പിടിക്കാനോ പടരാനോ സാധ്യത കുറവാണ്.
നിങ്ങൾ എപ്പോൾ മാസ്‌ക് ധരിക്കണം എന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും പ്രവിശ്യകൾക്കും വ്യത്യസ്‌ത നിയമങ്ങളുണ്ട്. ഏറ്റവും പുതിയ ഉപദേശത്തിനായി നിങ്ങളുടെ പ്രാദേശിക ആരോഗ്യ വകുപ്പിന്‍റെ വെബ്‌സൈറ്റ് പരിശോധിക്കുക.
ഇനിപ്പറയുന്ന സന്ദർഭങ്ങളിൽ മുഖംമൂടി ധരിക്കുന്നത് നല്ലതാണ്:
- പൊതുഗതാഗതം, ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവയുൾപ്പെടെയുള്ള ഇൻഡോർ പൊതു ഇടങ്ങളിൽ
- നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്ന് ശാരീരികമായി അകലം പാലിക്കാൻ കഴിയാത്ത ഇടത്ത്
- നിങ്ങൾ പോസിറ്റീവ് ആണെന്ന് പരിശോധനയിൽ തെളിയുകയോ, അല്ലെങ്കിൽ നിങ്ങൾക്ക് COVID-19 ഉണ്ടെന്ന് കരുതുകയോ ചെയ്യുമ്പോൾ, നിങ്ങൾ മറ്റ് ആളുകൾക്ക് സമീപമാണെങ്കിൽ.
ഒരു ഫെയ്‌സ് മാസ്‌ക് ശരിയായി ഉപയോഗിക്കുന്നതിന്, നിങ്ങൾ ഇനിപ്പറയുന്നവ ചെയ്യണം:
- ധരിക്കുന്നതിനോ എടുക്കുന്നതിനോ മുമ്പായി കൈകൾ കഴുകുകയോ അണുവിമുക്തമാക്കുകയോ ചെയ്യുക
- ഇത് നിങ്ങളുടെ മൂക്കും വായയും മറയ്‌ക്കുകയും നിങ്ങളുടെ താടിക്ക് താഴെയായി കൃത്യമായി ഒതുങ്ങുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക
- നിങ്ങളുടെ മാസ്‌ക് ധരിക്കുമ്പോഴോ നീക്കം ചെയ്യുമ്പോഴോ അതിന്‍റെ മുൻഭാഗത്ത് തൊടുന്നത് ഒഴിവാക്കുക
- അത് യഥാസ്ഥാനത്ത് വയ്‌ക്കുക - നിങ്ങളുടെ കഴുത്തിലോ മൂക്കിന് താഴെയോ തൂങ്ങരുത്
- ഓരോ തവണയും ഒരു പുതിയ സിംഗിൾ യൂസ് മാസ്‌ക് ഉപയോഗിക്കുക
- ഉപയോഗത്തിന് ശേഷം വീണ്ടും ഉപയോഗിക്കാവുന്ന മാസ്‌കുകൾ കഴുകി ഉണക്കി വൃത്തിയുള്ള ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കുക.