COVID-19-ൽ നിന്നുള്ള ഗുരുതരമായ രോഗങ്ങളിൽ നിന്നോ മരണത്തിൽ നിന്നോ മികച്ച സംരക്ഷണം ലഭിക്കുന്നതിന്, നിങ്ങളുടെ പ്രായത്തിനോ വ്യക്തിഗത ആരോഗ്യ ആവശ്യങ്ങൾക്കോ ഉള്ള എല്ലാ ശുപാർശ ചെയ്യുന്ന ഡോസുകളും നിങ്ങൾ സ്വീകരിക്കണം. ഈ സംരക്ഷണം നിലനിർത്താൻ ബൂസ്റ്ററുകൾ പ്രധാനമാണ്.
ബൂസ്റ്റർ ഡോസുകൾ എല്ലാവർക്കും സൗജന്യമാണ്.
ബൂസ്റ്റർ ഡോസുകളെ കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ ഭാഷയിലും ലഭ്യമാണ്.
ബൂസ്റ്റർ ഡോസുകൾ
COVID-ൽ നിന്നുള്ള ഗുരുതരമായ രോഗങ്ങളിൽ നിന്നുള്ള അധിക സംരക്ഷണത്തിനായി, എല്ലാ മുതിർന്നവർക്കും അവരുടെ അവസാന COVID-19 ബൂസ്റ്റർ സ്വീകരിച്ചതിന് ശേഷമോ അല്ലെങ്കിൽ സ്ഥിരീകരിച്ച കോവിഡ് അണുബാധ ഉണ്ടായതിന് ശേഷമോ (ഏറ്റവും പുതിയത് ഏതാണോ അത്) 6 മാസമോ അതിൽ കൂടുതലോ കഴിയുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ, അവർക്ക് ഒരു ബൂസ്റ്റർ ലഭിക്കും.
ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങളുടെ ഉയർന്ന അപകടസാധ്യതയുള്ള ആളുകൾക്കാണ് ഇത് പ്രത്യേകിച്ചും ശുപാർശ ചെയ്യുന്നത്:
- 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാവർക്കും
- മെഡിക്കൽ കോമോർബിഡിറ്റികളോ വൈകല്യമോ സങ്കീർണ്ണമായ ആരോഗ്യ ആവശ്യങ്ങളോ ഉള്ള 18 വയസും അതിൽ കൂടുതലും പ്രായമുള്ള എല്ലാവരും.
5-നും 17-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും കൗമാരക്കാർക്കും ഗുരുതരമായ അസുഖം വരാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്കും അവരുടെ അവസാന ഡോസ് സ്വീകരിച്ച ശേഷം അല്ലെങ്കിൽ അവർക്ക് COVID-19 അണുബാധ ഉണ്ടായി 6 മാസം കഴിഞ്ഞാൽ, അവരുടെ പ്രതിരോധ കുത്തിവയ്‌പ്പ് ദാതാവിന്‍റെ വ്യക്തിഗത അപകടസാധ്യത വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ അവർക്ക് ബൂസ്റ്റർ ഡോസ് ലഭിക്കും.
ഗുരുതരമായ COVID-19-ന്‍റെ അപകടസാധ്യതാ ഘടകങ്ങളൊന്നും ഇല്ലാത്ത 18 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്കും കൗമാരക്കാർക്കും ഈ സമയത്ത് ബൂസ്റ്റർ ഡോസുകൾ ശുപാർശ ചെയ്യുന്നില്ല.
എല്ലാ വാക്‌സിനുകളും ഓസ്‌ട്രേലിയയിൽ ഉപയോഗിക്കുന്നതിന് അംഗീകരിക്കപ്പെട്ടിരിക്കുന്നു, കൂടാതെ COVID-19-ൽ നിന്നുള്ള ഗുരുതരമായ രോഗങ്ങളിൽ നിന്ന് ശക്തമായ സംരക്ഷണം നൽകുന്നത് തുടരുന്നു, എന്നിരുന്നാലും, ബൂസ്റ്ററുകൾക്ക് ഒമിക്‌റോൺ നിർദ്ദിഷ്‌ട ബൈവാലന്‍റ് വാക്‌സിനുകൾ നൽകുന്നതിന് മുൻഗണന നൽകുന്നു.
നിങ്ങൾ അവസാനമായി COVID-19 വാക്‌സിൻ എടുത്ത തീയതി നിങ്ങളുടെ COVID-19 ഡിജിറ്റൽ സർട്ടിഫിക്കറ്റിൽ ഉണ്ട്.
ഒരു ക്ലിനിക്ക് കണ്ടെത്തി ബുക്ക് ചെയ്യൽ
ബൂസ്റ്റർ ഡോസുകൾ ബുക്ക് ചെയ്യേണ്ടത് എങ്ങനെ
ഒരു ബൂസ്റ്റർ ഡോസോ വിന്‍റർ ഡോസോ ബുക്ക് ചെയ്യുന്നതിന്, COVID-19 Clinic Finder ഉപയോഗിക്കുകയോ അല്ലെങ്കിൽ ഉപയോഗിക്കുക ‘Hey Eva’ – Easy Vaccine Access ഉപയോഗിക്കുകയോ ചെയ്യുക.
EVA, എന്നത് ആളുകളെ COVID-19 വാക്‌സിൻ ബുക്ക് ചെയ്യാൻ സഹായിക്കുന്ന ഒരു ലളിതമായ കോൾബാക്ക് സേവനമാണ്.
നിങ്ങൾക്ക് ഒരു COVID-19 വാക്‌സിൻ ബുക്ക് ചെയ്യാൻ സഹായം ആവശ്യമുണ്ടെങ്കിൽ, 0481 611 382 എന്ന നമ്പറിലേക്ക് ‘Hey EVA’ എന്ന് SMS ചെയ്യുക. നിങ്ങളുടെ COVID-19 വാക്‌സിൻ ബുക്ക് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിന്, നാഷണൽ കൊറോണ വൈറസ് ഹെൽപ്പ്‌ലൈനിൽ നിന്നുള്ള ഒരു പരിശീലന സിദ്ധിച്ച ഒരു കോൾ ഏജന്‍റ് നിങ്ങളെ വിളിക്കുന്നതാണ്.
റെസിഡൻഷ്യൽ ഏജ്‌ഡ് കെയറിന് വേണ്ടിയുള്ള ബൂസ്റ്റർ പ്രോഗ്രാം
റെസിഡൻഷ്യൽ ഏജ്‌ഡ് കെയർ കേന്ദ്രങ്ങളിൽ ഒരു ബൂസ്റ്റർ പ്രോഗ്രാം നടന്നുകൊണ്ടിരിക്കുകയാണ്. റെസിഡൻഷ്യൽ ഏജ്‌ഡ് കെയറിലെ COVID-19 ബൂസ്റ്റർ ഡോസ് വാക്‌സിൻ പ്രോഗ്രാമിനെ കുറിച്ച് കൂടുതൽ അറിയുക.
വൈകല്യമുള്ള ആളുകൾക്കുള്ള ബൂസ്റ്റർ പ്രോഗ്രാം
ഷെയേഡ് റെസിഡൻഷ്യൽ അക്കോമഡേഷനിൽ താമസിക്കുന്ന വൈകല്യമുള്ള ആളുകൾക്കായി ഒരു ബൂസ്റ്റർ പ്രോഗ്രാം അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഷെയേഡ് റെസിഡൻഷ്യൽ അക്കോമഡേഷനിൽ താമസിക്കുന്ന വൈകല്യമുള്ള ആളുകൾക്ക് വേണ്ടിയുള്ള COVID-19 ബൂസ്റ്റർ ഡോസ് പ്രോഗ്രാമുകൾ കുറിച്ച് കൂടുതൽ അറിയുക.
COVID-19 ബൂസ്റ്റർ ഡോസുകളുടെ സുരക്ഷ
ബൂസ്റ്റർ ഡോസിന് ശേഷമുള്ള സാധാരണമായുള്ള നേരിയ പാർശ്വഫലങ്ങൾ ആദ്യ 2 ഡോസുകൾക്ക് ശേഷമുള്ള പാർശ്വഫലങ്ങൾക്ക് സമാനമാണ്.
COVID-19 വാക്‌സിന്‍റെ സുരക്ഷയും പാർശ്വഫലങ്ങളും എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ കാണുക.