COVID-19-ഉം യാത്രയും

യാത്രാ ആവശ്യകതകളെക്കുറിച്ചും സുരക്ഷിതമായി തുടരാൻ നിങ്ങൾക്ക് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും അറിയുക.

ഓസ്‌ട്രേലിയയ്‌ക്കുള്ളിലെ ആഭ്യന്തര യാത്ര

ഈ സ്ഥലങ്ങളിലേക്കുള്ള യാത്രയെക്കുറിച്ചുള്ള വിവരങ്ങൾക്ക് പ്രാദേശിക ആരോഗ്യ വകുപ്പുകളുടെ വെബ്സൈറ്റുകൾ പരിശോധിക്കുക: 

വിദേശ യാത്രം

COVID-19 ഓസ്‌ട്രേലിയയിലും വിദേശത്തും ആരോഗ്യത്തിന് അപകടകരമായി തുടരുന്നു. അന്തർദേശീയ യാത്രകളിൽ മാസ്‌ക് ധരിക്കാനും വാക്‌സിനേഷൻ എടുക്കാനും ഞങ്ങൾ ശക്തമായി ശുപാർശ ചെയ്യുന്നു. നിങ്ങൾ നല്ല രീതിയിൽ ചുമയ്ക്കാനും കൈ ശുചിത്വവും പരിശീലിക്കണം, സാധ്യമായ ഇടങ്ങളിൽ മറ്റുള്ളവരിൽ നിന്ന് ശാരീരികമായി അകലം പാലിക്കുക.

ചില രാജ്യങ്ങൾക്കും എയർലൈനുകൾക്കും കപ്പൽ ഓപ്പറേറ്റർമാർക്കും COVID-19 യാത്രാ നിഷ്ക്കർഷതകൾ ഉണ്ടായിരിക്കാം. നിങ്ങളുടെ ഫ്ലൈറ്റിലോ കപ്പലിലോ കയറുന്നതിന് മുമ്പ് ചെക്ക്-ഇൻ ചെയ്യുമ്പോൾ പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനാ ഫലം ആവശ്യപ്പെടുന്നത് ഇതിൽ ഉൾപ്പെടാം. ഇവ രണ്ടിന്‍റെയും എൻട്രി ആവശ്യകതകൾ പരിശോധിക്കുക:

  • നിങ്ങൾ യാത്ര ചെയ്യുന്ന അല്ലെങ്കിൽ കടന്ന് പോകുന്ന രാജ്യത്തിന്‍റെ

  • എയർലൈൻ അല്ലെങ്കിൽ വെസൽ ഓപ്പറേറ്ററുടെ ആവശ്യകതകൾ.

റിസോഴ്‌സുകൾ

നാട്ടിലേക്ക് മടങ്ങുന്ന ഓസ്‌ട്രേലിയക്കാർ

ഓസ്‌ട്രേലിയയുടെ അതിർത്തികൾ തുറന്നിരിക്കുന്നു, കൂടാതെ Australian Government-ന്‍റെ നിഷ്‌ക്കർഷതകളൊന്നുമില്ല:

  • ഓസ്‌ട്രേലിയയിൽ എത്തുമ്പോൾ COVID-19 പരിശോധന നെഗറ്റീവ് ആണെന്നതിന്‍റെ തെളിവ് നൽകുക
  • COVID-19 വാക്‌സിനേഷന്‍റെ തെളിവ് വിതരണം ചെയ്യൽ
  • മാസ്ക്ക് ധരിക്കുക, ഇത് പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്.

യാത്രാ ഇൻഷുറൻസ്

നിങ്ങൾക്ക് വിദേശത്ത് വച്ച് COVID-19 ബാധിച്ചാൽ ട്രാവൽ ഇൻഷുറൻസ് പ്രധാനമാണ്. നിങ്ങളുടെ ഇൻഷുറൻസിൽ ഇവ ഉൾപ്പെടുന്നുവെന്ന് ഉറപ്പാക്കുക:

  • ട്രാൻസിറ്റ് ലക്ഷ്യസ്ഥാനങ്ങൾ
  • COVID-19-നും ചികിത്സ ലഭ്യമാണെന്ന്
  • ക്രൂയിസ് നിർദ്ദിഷ്‌ട ഇൻഷുറൻസ് പോലുള്ള മറ്റ് ആഡ്-ഓണുകൾ.

ചില ലക്ഷ്യസ്ഥാനങ്ങളിൽ യാത്രക്കാർ ഒരു പ്രവേശന വ്യവസ്ഥയായി ട്രാവൽ ഇൻഷുറൻസ് കൈവശം വയ്ക്കണമെന്നും ആവശ്യപ്പെടുന്നു.

ക്രൂയിസ് യാത്ര

നിങ്ങളുടെ കപ്പലിനും ലക്ഷ്യസ്ഥാനത്തിനുമുള്ള ഏറ്റവും പുതിയ യാത്രാ ആവശ്യകതകൾക്കായി നിങ്ങളുടെ ക്രൂയിസ് ദാതാവിനെ സമീപിക്കുക.

വാക്‌സിനേഷൻ

ഒരു ക്രൂയിസ് കപ്പലിൽ യാത്രക്കാർക്ക് വാക്‌സിനേഷൻ വേണമെന്ന് Australian Government-ന്‍റെ നിബന്ധനകളൊന്നുമില്ല. എന്നിരുന്നാലും, ഞങ്ങൾ ഇവ ശുപാർശ ചെയ്യുന്നു:

  • COVID-19 വാക്‌സിനേഷൻ, നിങ്ങൾ വാക്‌സിനേഷൻ എടുത്തിട്ടില്ലെങ്കിൽ, നിങ്ങൾക്ക് ഗുരുതരമായ രോഗവും നീണ്ട COVID-19 ഉണ്ടാകാനുള്ള ഏറ്റവും വലിയ അപകടസാധ്യത ഉള്ളതിനാൽ
  • നിങ്ങൾ വാക്‌സിനേഷൻ എടുത്തിട്ടില്ലെങ്കിൽ ക്രൂയിസിലെ നിങ്ങളുടെ യാത്ര പുനഃപരിശോധിക്കുക.

ഒരു ക്രൂയിസിലെ രോഗവ്യാപനം

മറ്റ് തരത്തിലുള്ള യാത്രകളെ അപേക്ഷിച്ച് ക്രൂയിസ് കപ്പലുകൾക്ക് രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. COVID-19, ഇൻഫ്ലുവൻസ, മറ്റ് സാംക്രമിക രോഗങ്ങൾ എന്നിവ ഇടുങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകൾക്കിടയിൽ എളുപ്പത്തിൽ പടരുന്നു.

നിങ്ങളുടെ ക്രൂയിസിൽ COVID-19 പൊട്ടിപ്പുറപ്പെട്ടാൽ, നിങ്ങൾ ചെയ്യേണ്ടത്:

  • കപ്പലിൽ ക്വാറന്‍റൈൻ ചെയ്യുക
  • ഇറങ്ങുക, നിങ്ങൾ താമസിക്കുന്ന സംസ്ഥാനത്തെയോ പ്രവിശ്യയിലെയോ രാജ്യത്തെയോ പ്രാദേശിക നിയമങ്ങൾ പാലിക്കുക.

നിങ്ങൾ യാത്ര ചെയ്യുന്നതിനുമുമ്പ്, ക്രൂയിസുകളെ കുറിച്ചുള്ള Smartraveller ഉപദേശം പരിശോധിക്കുക. നിങ്ങളുടെ ട്രാവൽ ഏജന്‍റിനെയോ ക്രൂയിസ് ഓപ്പറേറ്ററെയോ അവരുടെ COVID-19 സുരക്ഷാ പ്രോട്ടോക്കോളുകളെ കുറിച്ചുള്ള നിർദ്ദിഷ്‌ട വിവരങ്ങൾക്ക് ബന്ധപ്പെടുക.

ഓസ്‌ട്രേലിയയിൽ ക്രൂയിസിംഗിനെ പിന്തുണയ്‌ക്കുന്ന ഓപ്പറേഷണൽ ഹെൽത്ത് പ്രോട്ടോക്കോളുകൾ സംസ്ഥാന, പ്രവിശ്യാ സർക്കാരുകൾ വികസിപ്പിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നു.

ക്രൂയിസ് ഇൻഡസ്‌ട്രി പ്രോട്ടോക്കോളുകൾ, ക്രൂയിസ് കപ്പലുകളിൽ COVID-19 വ്യാപനത്തിന്‍റെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു:

  • യാത്രക്കാർക്കുള്ള വാക്‌സിനേഷൻ ആവശ്യകതകൾ
  • രോഗ വ്യാപന മാനേജ്മെന്‍റ് പദ്ധതികൾ
  • COVID-19 സുരക്ഷാ പ്ലാനുകൾ.

ഓസ്‌ട്രേലിയയിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാർ

ഓസ്‌ട്രേലിയയുടെ അതിർത്തികൾ തുറന്നിരിക്കുന്നു, കൂടാതെ Australian Government-ന്‍റെ നിഷ്‌ക്കർഷതകളൊന്നുമില്ല:

  • ഓസ്‌ട്രേലിയയിൽ എത്തുമ്പോൾ COVID-19 പരിശോധന നെഗറ്റീവ് ആണെന്നതിന്‍റെ തെളിവ് നൽകുക
  • COVID-19 വാക്‌സിനേഷന്‍റെ തെളിവ് വിതരണം ചെയ്യൽ
  • മാസ്ക്ക് ധരിക്കുക, ഇത് പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്.

ഓസ്‌ട്രേലിയയിൽ പ്രവേശിക്കുന്നതിനെ കുറിച്ചും വിടുന്നതിനെ കുറിച്ചും കൂടുതലറിയുക.

Date last updated:

Help us improve health.gov.au

If you would like a response please use the enquiries form instead.